Skip to main content

ബിൽഡിംഗ് സെസ് അദാലത്ത് നവംബറിൽ 

ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി നിയമപ്രകാരം കെട്ടിടങ്ങളുടെ സെസ് നിർണയിക്കുന്നതിന്  നവംബർ മാസം ബിൽഡിംഗ് സെസ് അദാലത്ത് നടത്താൻ നിശ്ചയിച്ചു. അന്തിമ ഉത്തരവ് /കാരണം കാണിക്കൽ നോട്ടീസ് എന്നിവ നൽകിയിട്ടുള്ള ഫയലുകളിൽ ഗാർഹിക കെട്ടിടങ്ങൾക്ക് പലിശ പൂർണമായും ഒഴിവാക്കിയും, വാണിജ്യ കെട്ടിടങ്ങൾക്ക് പലിശയുടെ 50% ഇളവ് അനുവദിച്ചും സെസ് തുക പൂർണ്ണമായി അടക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതാണ്. ഫോറം 1 പ്രകാരമുള്ള അഫിഡവിറ്റ് സമർപ്പിച്ചിട്ടില്ലാത്തവർ ഫോറം ഒന്ന് സമർപ്പിക്കുകയും അതിനോടൊപ്പം താലൂക്കിൽ നിന്നും ഒറ്റത്തവണ നികുതി അടക്കുവാൻ നൽകിയ നോട്ടീസ്/ഒക്യുപെൻസി സർട്ടിഫിക്കറ്റ്/ ആദ്യമായി കെട്ടിട നികുതി അടച്ച രശീത്/ കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ പ്രകാരം അദാലത്തിൽ സമർപ്പിക്കുന്ന പക്ഷം സെസ് കണക്കാക്കി നൽകുന്നതാണ്. വിശദവിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0487 2360469.

date