Skip to main content

അധ്യാപക ഒഴിവ് 

കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ.കോളേജിൽ 2021- 22 അധ്യയനവർഷത്തിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഈ മാസം 5 ന് രാവിലെ 10.30 ന് ഇന്റർവ്യൂ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഡ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിലെ ഗസ്റ്റ് ലക്ച്ചർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

date