Skip to main content

പ്രവേശനോത്സവ വേദിയെ പൂര്‍ണമാക്കി ജില്ലാ കലക്ടറുടെ ഗാനം

വിദ്യാര്‍ത്ഥികള്‍ക്ക് നന്മയുടെയും, സ്‌നേഹത്തിന്റെയും ശാന്തിയുടെയും സന്ദേശം നല്‍കുന്ന വരികള്‍ പാടി പ്രവേശനോത്സവ വേദിയെ പൂര്‍ണമാക്കി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ജില്ലാതല പ്രവേശനോത്സവ ഉദ്ഘാടനം നടന്ന അമ്മാടം സെന്റ ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയിരുന്നു വേദി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെപ്രത്യേക ആവശ്യ പ്രകാരമാണ്ഏറെക്കാലത്തിന് ശേഷം വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകള്‍ക്കായി കലക്ടര്‍ പാടിയത്. അപ്രതീക്ഷിതമായുള്ള കലക്ടറുടെ ഗാനം സദസ്സിലും കൗതുകമുണര്‍ത്തി. ഏറെ നിശബ്ദതയോടെയും അതീവ ശ്രദ്ധയോടെയും ഓരോരുത്തരും ആ വരികള്‍ കാതോര്‍ത്തു. അതി മനോഹരമായി കലക്ടര്‍ പാടി തീര്‍ത്തപ്പോള്‍ സദസിലും ആവേശമായി.

date