Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും വിവിധ പെൻഷനുകൾ സ്വീകരിക്കുന്നവർ 2022 ജനുവരി മാസം മുതൽ പെൻഷൻ ലഭിക്കുന്നതിന്  ഗസറ്റഡ് ഓഫീസറോ, മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 1 മുതൽ ഡിസംബർ 30നുള്ളിൽ ജില്ലാ ഓഫീസിൽ ഹാജരാക്കണം. ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രൊഫോർമ്മ സമർപ്പിച്ചിട്ടില്ലാത്തവർ ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം അതും സമർപ്പിക്കണം. സർക്കാർ ഉത്തരവ് പ്രകാരം മസ്റ്ററിങ് ആരംഭിക്കുന്ന സമയത്ത് എല്ലാ പെൻഷൻകാരും മസ്റ്ററിങ് ചെയ്യണം. ഫോൺ: 0487 2389773

date