Skip to main content

ഷീ വര്‍ക്ക് സ്‌പേസ്: ലോഗോ ക്ഷണിച്ചു 

കൊടകര ബ്ലോക്ക് പഞ്ചായത്ത് 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ഷീ വര്‍ക്ക് സ്‌പേസ് എന്ന പദ്ധതിക്ക് ഉചിതമായ പേര്,ലോഗോ, ക്യാപ്ഷന്‍ എന്നിവ ക്ഷണിച്ചു. 30 കോടി രൂപ ചെലവ് വരുന്ന 5 നിലയില്‍ പണി തീര്‍ക്കുന്ന കെട്ടിടത്തില്‍ സ്ത്രീ സംരംഭകര്‍ക്ക് തൊഴിലിടം നല്‍കുവാന്‍ ആണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ മറ്റു വിശദാംശങ്ങള്‍ കൊടകര ബ്ലോക്ക് ഓഫീസില്‍ നിന്ന് ലഭ്യമാകും. മത്സരാടിസ്ഥാനത്തില്‍ ലഭ്യമാകുന്ന പേര്,ലോഗോ, ക്യാപ്ഷന്‍ എന്നിവയ്ക്ക് ഉചിതമായ പാരിതോഷികവും നല്‍കുന്നതാണ്.
ഫോണ്‍ : 0480- 2751462

date