Skip to main content

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അപേക്ഷ

പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലെ ജാഗ്രതാസമിതി പ്രോജക്ട് നടത്തിപ്പിനായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം എസ് ഡബ്ല്യു/ ഹ്യൂമന്‍ സൈക്കോളജി/ സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള സ്ത്രീകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ 
പകര്‍പ്പുകള്‍ സഹിതം നവംബര്‍ 17 നകം ഐസിഡിഎസ് സൂപ്പര്‍വൈസര്‍, ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെള്ളാങ്ങല്ലൂര്‍ പി ഒ, പിന്‍ : 680662 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 9446628277

date