Skip to main content

തൊഴില്‍ അധിഷ്ഠിത നൈപുണ്യ കോഴ്‌സുകള്‍

 

 

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അസാപ് കേരളയിലൂടെ അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുകളോട് കൂടിയ തൊഴില്‍ അധിഷ്ഠിത നൈപുണ്യ കോഴ്‌സുള്‍ പഠിക്കുവാനും പരിശീലകരാകുവാനും എറണാകുളം ജില്ലയില്‍ അവസരം.

 

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, ഇന്ത്യന്‍ ടെസ്റ്റിംഗ് ബോര്‍ഡിനോട് ചേര്‍ന്നു നടത്തുന്ന AiU സര്‍ട്ടിഫൈഡ് ടെസ്റ്റര്‍, SeU സര്‍ട്ടിഫൈഡ് സെലിനിയം എഞ്ചിനീയര്‍, സര്‍ട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റര്‍, സര്‍ട്ടിഫൈഡ് ടെസ്റ്റര്‍ ഫൗണ്ടേഷന്‍ ലെവല്‍ എന്നീ കോഴ്‌സുകള്‍ നടത്തുന്നു.  ഓടോഡ്‌സ്‌ക് BIM, ഐഐറ്റി പാലക്കാടിന്റെ സെര്‍റ്റിഫിക്കേഷനുള്ള ബിസിനസ് അനലിറ്റിക്‌സ്, 100 ശതമാനം പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സ് ഉള്ള ഡിജിപെര്‍ഫോം സര്‍ട്ടിഫൈഡ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്രാക്റ്റീഷനര്‍ എന്നീ കോഴ്‌സുകളും നടത്തുന്നു. ഐടി പ്രൊഫഷണലുകള്‍, എഞ്ചിനീയറിംഗ്, എംസിഎ, ബി.സി.എ, എംബിഎ ബിരുദധാരികള്‍/ വിദ്യാര്‍ത്ഥികള്‍, ആര്‍ക്കിടെക്ചര്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ത്ഥികള്‍/ബിരുദധാരികള്‍, ഡിപ്ലോമ, കമ്പ്യൂട്ടര്‍ സയന്‍സ് പരിജ്ഞാനമുള്ള പ്ലസ് ടു വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് കോഴ്‌സുകളിലെ യോഗ്യത അനുസരിച് അപേക്ഷിക്കാം. കൂടാതെ സിവില്‍ എഞ്ചിനീറിങ്ങില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഐഇഎല്‍റ്റിഎസ്/ഒഇറ്റി പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും അസാപ്‌കേരളയില്‍ പരിശീലകരാകുവാനും അവസരം. ഫോണ്‍ 949599974998469544369567731991. അപേക്ഷിക്കുമ്പോള്‍ എറണാകുളം ജില്ലാ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. രജിസ്റ്റര്‍ ചെയ്യുവാന്‍ സന്ദര്‍ശിക്കുക https://asapkerala.gov.in/

date