Skip to main content

പ്രത്യുഷ : നവംബർ എട്ടിന് ഉദ്ഘാടനം

 

 

 

കാക്കനാട്:  ജില്ലയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയെടുക്കുന്നതിനായി പരിശീലനം നൽകുന്ന പ്രത്യുഷ നവംബർ എട്ടിന് ഉദ്ഘാടനം ചെയ്യും.  വിദ്യാർത്ഥികളെ അതുവഴി രാജ്യത്തെ വിവിധ മത്സരപരീക്ഷകൾക്കും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പാണ് നേതൃത്വം നൽകുന്നത്.  പെട്രോനെറ്റ് എൽ എൻ ജി യുടെ സാമ്പത്തിക സഹായത്തിൽ  എൻസ്ക്കൂൾ ലേണിംഗ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.  

 

ആദ്യഘട്ടത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള  നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (National means cum merit scholarship ) തയാറെടുക്കുന്നവർക്കാണ് പരിശീലനം നൽകുന്നത്. സ്ക്രീനിംഗ് ടെസ്റ്റ് നടത്തി തിരഞ്ഞെടുത്ത 300 വിദ്യാർത്ഥികൾക്കാണ് പരിശീലനം. 

പരിശീലന പരിപാടിയുടെ ഉദ്ഘാടനവും  സ്കോളർഷിപ്പ് ഓറിയൻറ്റേഷൻ പ്രോഗ്രാമും നവംബർ 8 തിങ്കളാഴ്ച്ച രാവിലെ 11  ഓൺലൈൻ വഴി ജില്ലാ കളക്ടർ ജാഫർ മാലിക്ക് നിർവഹിക്കും. പരിശീലനത്തിന് തിരെഞ്ഞെടുത്ത വിദ്യാർത്ഥികൾ അവരുടെ സ്കൂൾ ഐ.ടി ലാബുകളിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കും.

date