Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 07-11-2021

ഡ്രൈവര്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. കീഴ്പ്പള്ളി കുടുബാരോഗ്യ കേന്ദ്രം, ആറളം ഫാം പ്രാഥമികാരോഗ്യ കേന്ദ്രം(ആംബുലന്‍സ്), ജില്ലാ ആശുപത്രി(രക്തബാങ്ക്) എന്നിവിടങ്ങളിലാണ് നിയമനം. പ്രായ പരിധി 55. പത്താംക്ലാസ്സ് പാസായിരിക്കണം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ്ങ് ലൈസന്‍സ്, ഡ്രൈവര്‍ ബാഡ്ജ്, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം എന്നിവ ഉണ്ടായിരിക്കണം. അഭിമുഖം നവംബര്‍ 16 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എന്‍എച്ച്എം ഓഫീസില്‍  നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം രാവിലെ 10 മണിക്കകം ഹാജരാകണം. ഫോണ്‍: 04972 2709920.

താൽക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍  പബ്ലിക് റിലേഷന്‍ ഓഫീസര്‍/ പബ്ലിക് റിലേഷന്‍ ഓഫീസര്‍ കം ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ നവംബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്കകം നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റ്, രണ്ടാം നില, സിവില്‍ സ്‌റ്റേഷന്‍ ,കണ്ണൂർ - 2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04972 2709920. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.arogyakeralam.gov.in ല്‍ ഓപ്പര്‍ച്യുനിറ്റീസ് കണ്ണൂര്‍ വിഭാഗത്തില്‍ ലഭിക്കും.

 

date