Skip to main content

കോര്‍പ്പറേഷന്‍ സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നവംബര്‍ 13ന്കോര്‍പ്പറേഷന്‍ സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നവംബര്‍ 13ന്

കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണ പ്രവൃത്തി നവംബര്‍ 13 ശനി വൈകിട്ട് നാലു മണിക്ക് പടന്നപ്പാലത്ത് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്യും.  മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനാകും.

കണ്ണൂര്‍ നഗരത്തിലെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നത് തടയാനുള്ള ശാശ്വത പരിഹാരമെന്ന നിലയിലാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രീറ്റ്‌മെന്റ് പ്ലാന്റ് വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ നഗര മധ്യത്തിലെ കാനത്തൂര്‍, താളിക്കാവ് വാര്‍ഡുകള്‍ക്കായി പടന്നപ്പാലം കെ എസ് എ ബി സബ്‌സ്റ്റേഷന് സമീപത്തെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

date