Skip to main content

ബിരുദതല പ്രാഥമിക പരീക്ഷാ സെന്ററിന് മാറ്റമില്ല

\കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  23-10-2021 തീയതിയില്‍ നടത്താനിരുന്നതും 13-11-2021 ലേക്ക്  മാറ്റി വച്ചതുമായ ബിരുദതല പ്രാഥമിക  പരീക്ഷകളുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ നേരെത്തെ ലഭ്യമാക്കിയ അഡ്മിഷന്‍ ടിക്കറ്റുമായി  പരീക്ഷാ കേന്ദ്രത്തില്‍  ഹാജരാകണം. പരീക്ഷാ  കേന്ദ്രത്തിലോ രജിസ്റ്റര്‍  നമ്പറിലോ  സമയത്തിലോ  മാറ്റമില്ലെന്നും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date