Skip to main content

കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ പുതിയ ഓഫീസ് കൈമനം ആർ.ടി.ടി.സി (ബി.എസ്.എൻ.എൽ) ക്യാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. ഡോ. സി. രംഗരാജൻ അധ്യക്ഷനായ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മീഷന്റെ ശുപാർശയനുസരിച്ച് ഒരു സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാന വരുമാനം (ജി.എസ്.ഡി.പി), കാർഷിക സ്ഥിതിവിവരം (അഗ്രിക്കൾചർ സ്റ്റാറ്റിസ്റ്റിക്‌സ്), വ്യവാസായിക, ആരോഗ്യ, പ്രൈസ്, ക്രൈം, കമ്പോള-കാർഷിക വിലനിലവാരം തുടങ്ങി വിവിധ സാമൂഹ്യവിഭാഗങ്ങളുടെ സ്ഥിതിവിവരകണക്കുകൾ സംസ്ഥാന സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി എന്ന നിലയിൽ സംസ്ഥാന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാസ്റ്റിസ്റ്റിക്‌സ് വകുപ്പ് ശേഖരിക്കുന്നു. പി.സി. മോഹനൻ അധ്യക്ഷനായ കമ്മീഷനിൽ എ. മീരാസാഹിബ്, ഡോ. മധുര സ്വാമിനാഥൻ, പ്രൊഫ. സുർജിത് വിക്രമൻ, പി.പി. സജീവ് എന്നിവർ അംഗങ്ങളാണ്. ഫോൺ: 9446258842.
പി.എൻ.എക്സ്. 4327/2021

date