Skip to main content

നൈപുണ്യ കോഴ്സ്; അപേക്ഷ ക്ഷണിച്ചു

കോട്ടയം: അസാപിന്റെ നേതൃത്വത്തിൽ നവീന നൈപുണ്യ കോഴ്‌സുകളിൽ പ്രാവീണ്യം നേടാൻ അവസരം. ബി.എ, ബി.കോം, ബി.എസ്.സി, എം.എസ്‌സി, ബി.ടെക്ക്, എം.ടെക്, ബി.ആർക്, പോളിടെക്നിക് കോഴ്സുകൾ കഴിഞ്ഞവർക്കാണ് അവസരം. നവംബർ 20 വരെ അപേക്ഷിക്കാം. ബിസിനസ് അനലിറ്റിക്കൽ കോഴ്സ്, ആർക്കിടെക്ചർ ഡിസൈൻ ഡവലപ്പ്മെന്റ്, സോഫ്റ്റ് വെയർ ടെസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകളിലേക്കാണ് അവസരം. വിശദവിവരങ്ങൾ www.asapkerala.gov.in എന്ന വെബ്സൈറ്റിലും 9495999631, 9495999690, 9495999753 എന്നീ ഫോൺ നമ്പറുകളിലും ലഭിക്കും. 

 

date