Skip to main content

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന; നാല് കേസ് രജിസ്റ്റർ ചെയ്തു

കോട്ടയം: ജില്ലയിൽ 231 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 61 സ്റ്റാറ്റിയൂറ്ററി സാമ്പിളുകളും 45 സർവെയിലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തതിന് നാല് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം സുരക്ഷിതമല്ലാത്ത കേക്ക് മാർക്കറ്റിൽ നിന്ന് പിൻവലിക്കുന്നതിന് ബന്ധപ്പെട്ട വ്യാപാരിക്ക് നിർദേശം നൽകി. ലേബർ നിയമങ്ങൾ പാലിക്കാത്തതിന് വൈക്കത്തെ ബേക്കറിക്ക് എതിരേയും നിയമനടപടി ആരംഭിച്ചു. 

date