Skip to main content

മികവുത്സവം - സാക്ഷരതാ പഠിതാക്കളെ വരവേല്ക്കാന്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ആരംഭിച്ച മികവുത്സവം സാക്ഷരതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ എത്തിയ പഠിതാക്കളെ സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് എത്തി.  പാറേമാവ് കൊലുമ്പന്‍ കോളനി കമ്യൂണിറ്റി ഹാളില്‍ പരീക്ഷ എഴുതാന്‍ എത്തിയ പഠിതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചോദ്യ പുസ്തകവും പഠനോപകരണങ്ങളും നല്കിയാണ് വരവേറ്റത്.  വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, ഗ്രാമപഞ്ചായത്ത് അംഗം ടി.ഇ നൗഷാദ്, കാണിക്കാരന്‍ ഭാസ്‌കരന്‍, ഊരു മൂപ്പന്‍ രാജപ്പന്‍ എന്നിവരും പഠിതാക്കളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.  38 പഠിതാക്കളാണ് പാറേമാവ് തുടര്‍ വിദ്യാകേന്ദ്രത്തിന്റെ കീഴില്‍ മികവുത്സവത്തില്‍ പങ്കെടുക്കുന്നത്. നവംബര്‍ 14 വരെ ജില്ലയിലെ 65 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. .     2321 പേരാണ്  ജില്ലയില്‍ പരീക്ഷ എഴുതുന്നത്.  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍കരീം, അസി. കോ-ഓര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, പ്രേരക്മാരായ അമ്മിണി ജോസ്, ബിന്ദുമോള്‍ ടി.എസ്, ജില്ലാ ഓഫീസിലെ വിനു.പി. ആന്റണി എന്നിവര്‍ മികവുത്സവത്തിന് നേതൃത്വം നല്‍കി.  88 വയസ് പ്രായമുള്ളവര്‍ വരെ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നുണ്ട്.

date