Skip to main content

ലാബ് ടെക്നീഷ്യന്‍ താല്‍ക്കാലിക നിയമനം

 

തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ 90 ദിവസ കാലയളവിലേക്ക് നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത എംഎല്‍റ്റി/ഡിഎംഎല്‍റ്റി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12  രാവിലെ 10.30ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ - 04862 232318

 

date