Skip to main content

ലൈബ്രറി കൗണ്‍സില്‍ നേതൃത്വ പരിശീലനം ഇന്ന്

 

സംസ്ഥാന ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രവും നിയമങ്ങളും പ്രവര്‍ത്തനങ്ങളും ഗ്രന്ഥശാലാ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്നതിനുള്ള നേതൃത്വ പരിശീലനം ഇന്ന്  (നവംബര്‍ 9) രാവിലെ 10 ന് താരേക്കാട് ഇ. പത്മനാഭന്‍ സ്മാരക മന്ദിരത്തില്‍ (എന്‍.ജി.ഒ. യൂണിയന്‍ ഹാള്‍) നടക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു പരിശീലനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.കെ.ജയപ്രകാശ്, ജില്ലാ പ്രസിഡന്റ് ടി.കെ.നാരായണദാസ്, സെക്രട്ടറി പി.എന്‍.മോഹനന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.  താലൂക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും ജില്ലാ കൗണ്‍സില്‍ അംഗങ്ങളുമാണ് നേതൃത്വ പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്.

date