Skip to main content

ഗ്രാമീണ ഗവേഷകസംഗമം 11ന്

 

 

 

ഗ്രാമീണമേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന ഗ്രാമീണ ഗവേഷകസംഗമം നവംബര്‍ 11ന് മലബാര്‍ ബൊട്ടോണിക്കല്‍ ഗാര്‍ഡന്റെ ബീച്ച് കാമ്പസിലുളള സയന്‍സ് സെന്ററില്‍ സംഘടിപ്പിക്കും.  ഗാമീണ ഗവേഷകരെയും സാങ്കേതിക വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുളള വേദിയൊരുക്കുകയും മറ്റ് ശാസ്ത്രസാങ്കേതിക വിദഗ്ദരുമായി ആശയവിനിമയം നടത്താനുളള അവസരമൊരുക്കുകയാണ് പരിപാടിയുടെ പ്രധാനലക്ഷ്യം. ഗ്രാമീണ ഗവേഷകരുടെ വാണിജ്യപ്രാധാന്യമുളളതും ഗ്രാമീണ വികസനത്തിനുതകുന്നതുമായ ഉല്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദര്‍ശനവും മത്സരവും ഗ്രാമീണ സംഗമത്തിലുണ്ടാകും.
കോവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി നടത്തേണ്ടതിനാല്‍  പ്രാദേശികതലത്തില്‍ പ്രദര്‍ശനവും മത്സരങ്ങളും നടത്തി വിജയികളാകുന്നവരെ സംസ്ഥാന തലത്തിലേക്കുളള മത്സരങ്ങള്‍ക്കു തിരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണ ഉണ്ടാവുക. നവംബര്‍ 11ന് കോഴിക്കോട്, വയനാട് ജില്ലകളിലെ ഗ്രാമീണഗവേഷകരുടെ കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും മത്സരവുമായിരിക്കും കോഴിക്കോട് ബീച്ചിലുളള സയന്‍സ് സെന്ററില്‍ നടക്കുക. 

date