Skip to main content

സൈക്കോളജിസ്റ്റ് തസ്തികയില്‍ ഒഴിവ്

 

 

 

കോഴിക്കോട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന 'അവര്‍ റെസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍'  പദ്ധതിയുടെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാരാവണം. പ്രതിമാസം 22,000 രൂപ ഹോണറേറിയം ലഭിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും റെഗുലര്‍ എം.എം/എംഎസ്‌സി സൈക്കോളജി അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി ജി ഡിപ്ലോമ അല്ലെങ്കില്‍ സൈക്കോളജിയില്‍ എം-ഫില്‍.  രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 40 വയസ്സ് കവിയരുത്. ഒരു  വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥായത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പ,് പൂര്‍ണമായ ബയോഡാറ്റ എന്നിവ സഹിതം നവംബര്‍ 28 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം.  വിലാസം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്- 673020. ഫോണ്‍ : 0495-2378920.
 

date