Skip to main content

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിന് അപേക്ഷിക്കാം

2021-22 ലെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷിക്കാം. പ്ലസ് വൺ മുതലുള്ള  ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്  www.scholarships.gov.in ൽ നവംബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രസ്തുത അപേക്ഷകളുടെ ഇൻസ്റ്റിറ്റ്യൂട്ട് തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷൻ ഡിസംബർ 15ന് മുൻപായി പൂർത്തിയാക്കണം.
സ്‌കോളർഷിപ്പിനായി മാനുവൽ/ ഓഫ്ലൈൻ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകർ 40 ശതമാനത്തിൽ കുറയാതെ ഡിസെബിലിറ്റിയുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ ബോർഡ് / അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം പരമാവധി 2,50,000 രൂപയിൽ (ആകെ രണ്ടരലക്ഷം രൂപ) കവിയരുത്. കൂടുതൽ വിവരങ്ങൾ dcescholarships.kerala.gov.in എന്ന വെബ്സൈറ്റിലും postmatricscholarship@gmail.com  ഇ-മെയിൽ ഐഡിയിലും ലഭ്യമാണ്.  ഫോൺ: 9446096580, 0471-2306580.
പി.എൻ.എക്സ്. 4348/2021

date