Skip to main content

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കോളജ് വിദ്യാഭ്യാസ വകുപ്പു മുഖേന നടത്തിവരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് (2021-22) ഓൺലൈനായി അപേക്ഷിക്കാം. സുവർണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്റ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലിം / നാടാർ സ്‌കോളർഷിപ് ഫോർ ഗേൾസ്, മ്യൂസിക് ആൻഡ് ഫൈൻആർട്സ് സ്‌കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.dcescholarship.kerala.gov.in വഴി നവംബർ 30നു മുൻപ് അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിച്ച ശേഷം രജിസ്ട്രേഷൻ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ ഏഴിനു മുൻപ് സ്ഥാപന മേധാവിക്കു സമർപ്പിക്കണം. സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി ഡിസംബർ 15നകം അപേക്ഷകൾക്ക് അംഗീകാരം നൽകണം. കൂടുതൽ വിവരങ്ങൾക്ക് 94460 96580, 94467 80308, 0471 2306580.
പി.എൻ.എക്സ്. 4357/2021
 

date