Skip to main content

മോട്ടോർ തൊഴിലാളികൾക്ക്  ഇ-ശ്രം പോർട്ടലിൽ അംഗമാകാം 

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന മോട്ടോർ തൊഴിലാളികളുടെ വിവരങ്ങൾ ദേശീയതലത്തിൽ ശേഖരിക്കുന്നു.
കേന്ദ്ര സർക്കാർ ആരംഭിച്ച ഇ-ശ്രം പോർട്ടൽ വഴിയാണ് വിവര ശേഖരണം. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. ആദായനികുതി അടയ്ക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ. യിൽ അംഗങ്ങൾ അല്ലാത്തവരുമായ തൊഴിലാളികളെയാണ് ഇതിൽ ചേർക്കുന്നത്. 16 നും 59 നും ഇടയിൽ പ്രായമുള്ള അർഹതപ്പെട്ട എല്ലാ മോട്ടോർ തൊഴിലാളികൾക്കും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. www.eshram.gov.in വഴിയോ കോമൺ സർവ്വീസ്, അക്ഷയ കേന്ദ്രങ്ങൾ വഴിയോ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസുകളിൽ നിന്നും രജിസ്ട്രേഷൻ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ ലഭിക്കും.
ഫോൺ -0487-2446545

date