Skip to main content

ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 6,05,70,235 കിലോ നെല്ല്

 

ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന്  സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 6,05,70, 235 കിലോ നെല്ല്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും നെല്ല് സംഭരണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളില്‍ നിന്നാണ് ഏറ്റവുമധികം നെല്ല് സംഭരിച്ചത്. ഇതുവരെ ആയിരത്തിലധികം കര്‍ഷകര്‍ക്കായി 11,22,05090 കോടി രൂപ വിതരണം ചെയ്തു.
 

ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 62,503 കര്‍ഷകര്‍

ഒന്നാംവിള നെല്ലുസംഭരണത്തിനായി ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 62,503 കര്‍ഷകര്‍. ആലത്തൂര്‍ താലൂക്കില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്- 26,709 പേര്‍. ചിറ്റൂര്‍ 19203, പാലക്കാട് 14,351, ഒറ്റപ്പാലം 1578, പട്ടാമ്പി 651, മണ്ണാര്‍ക്കാട് 11 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍. സപ്ലൈകോയില്‍ ഒന്നാംവിള നെല്ലുസംഭരണത്തിനായുള്ള രജിസ്‌ട്രേഷന്‍ തുടരുകയാണ്. സംഭരണ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതു വരെ കര്‍ഷകര്‍ക്ക് രജിസ്‌ട്രേഷന് അവസരമുണ്ടായിരിക്കും. ജില്ലയില്‍ കഴിഞ്ഞവര്‍ഷം ഒന്നാംവിള നെല്ലുസംഭരണത്തിനായി ആകെ രജിസ്റ്റര്‍ ചെയ്തത് 61,385 കര്‍ഷകരാണ്.

date