Skip to main content
മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍ 'കാലാവസ്ഥാ വ്യതിയാനവും ലഘൂകരണ മാര്‍ഗങ്ങളും കാര്‍ഷിക മേഖലക്ക്' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍

ദ്വിദിന സെമിനാര്‍ നടത്തി

 

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍ 'കാലാവസ്ഥാ വ്യതിയാനവും ലഘൂകരണ മാര്‍ഗങ്ങളും കാര്‍ഷിക മേഖലക്ക്' വിഷയത്തില്‍ ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും, കാലാവസ്ഥാ പ്രതിരോധത്തിന് നീര്‍ത്തടാഷ്ഠിത സമീപനം, പരിസ്ഥിതി സംരക്ഷണത്തിന് മുളയുടെ പ്രസക്തി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നാരായണന്‍കുട്ടി, മിനി ജോര്‍ജ്ജ്, ആര്‍.സതീഷ്, യൂസഫ്, കെ.കെ.സീതാലക്ഷ്മി എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. വിക്ടോറിയ കോളേജിലെ ഭൂമിത്രസേന അംഗങ്ങളും നീര്‍ത്തടാധിഷ്ഠിത വാര്‍ഡ് കമ്മിറ്റി മെമ്പര്‍മാരും കര്‍ഷകരും പങ്കെടുത്തു. പട്ടാമ്പി കൃഷി വിജാഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.കെ.വി.സുമിയ, ഡോ.ജെ.രശ്മി, ആര്‍.എ.ആര്‍.എസ് ശാസ്ത്രജ്ഞ ഡോ.പി.ആര്‍.നിത്യ സംസാരിച്ചു.

date