Skip to main content

ഗ്രാമീണ ഗവേഷക സംഗമം ഇന്ന്  

 

 

 

ഗ്രാമീണമേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്ന ഗ്രാമീണ ഗവേഷക സംഗമം ഇന്ന് (നവംബര്‍ 11) മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ബീച്ച് കാമ്പസ്സിലുള്ള സയന്‍സ് സെന്ററില്‍ നടക്കും.  രാവിലെ 10 മണിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് പ്രൊഫസര്‍ ഓം കുമാര്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  ദര്‍ശനം സാംസ്‌കാരികവേദി സെക്രട്ടറി എം.എ.ജോണ്‍സന്‍ ആശംസകള്‍ അര്‍പ്പിക്കും.

ഗ്രാമീണ ഗവേഷകരെയും സാങ്കേതികവിദഗ്ധരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുകയും മറ്റ് ശാസ്ത്രസാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കോവിഡ്  പശ്ചാത്തലത്തില്‍ പൂര്‍ണമായും കോവിഡ്  നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കോഴിക്കോട്, വയനാട്  ജില്ലകളിലെ ഗ്രാമീണഗവേഷകരുടെ കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും മത്സരവുമായിരിക്കും കോഴിക്കോട് ബീച്ചിലുള്ള സയന്‍സ് സെന്ററില്‍ നടക്കുക.  തിരഞ്ഞെടുക്കപ്പെട്ട 8 കണ്ടുപിടുത്തങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്.  ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന കണ്ടുപിടുത്തങ്ങള്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ പ്രദര്‍ശിപ്പിക്കും.   

date