Skip to main content

ഡി.എൽ.എഡിന് നവംബർ 23 വരെ അപേക്ഷിക്കാം

കാസർകോട് ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ 2021-23 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിലേക്ക് പ്രവേശനത്തിന് മെരിറ്റ്, മാനേജ്‌മെന്റ് ക്വാട്ടകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിന്റെയും അപേക്ഷാഫോറത്തിന്റെയും പൂർണവിവരങ്ങൾ www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകൾ തപാൽമാർഗമോ നേരിട്ടോ നവംബർ 23 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിദ്യാനഗർ സിവിൽ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

date