Skip to main content

നാലിലാംകണ്ടം ജൈവ വൈവിധ്യ പഠനകേന്ദ്രം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

നാലിലാംകണ്ടം ഗവ.യു.പി സ്‌ക്കൂളിന്റെ 4.65 ഏക്കർ  സ്ഥലത്തെ സ്വാഭാവിക ജൈവസമ്പത്ത് സംരക്ഷിച്ചുകൊണ്ട് ജില്ലാ പഞ്ചായത്തും കയ്യൂർ ചീമേനി പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന നാലിലാംകണ്ടം ജൈവ വൈവിധ്യ പഠനകേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവ്വഹിച്ചു. ചടങ്ങിൽ കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീതാ കൃഷ്ണൻ മുഖ്യാതിഥിയായി.
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി.എം. അശോക് കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞിരാമൻ, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ജി അജിത്ത് കുമാർ, പഞ്ചായത്ത് മെമ്പർമാരായ അബ്ദുൾ സലാം, കെ.എസ് കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ, വി.സി ബാലകൃഷ്ണൻ, സോഷ്യൽ ഫോറസ്ട്രി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി അരുണേഷ്, ജൈവവൈവിധ്യ കേന്ദ്രം ജില്ലാ കോ ഓർഡിനേറ്റർ വി.എസ് നീതു, ചെറുവത്തൂർ എ.ഇ.ഒ കെ.ജി സനൽഷാ, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ, പരിസ്ഥിതി പ്രവർത്തകൻ കെ. ദിവാകരൻ കടിഞ്ഞിമൂല, ഹരിത കേരള മിഷൻ റിസോഴ്സ് പേർസൺ പി,വി ദേവരാജൻ മാസ്റ്റർ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സന്തോഷ്, സ്‌കൂൾ പ്രധാന അധ്യാപിക സുമതി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കയ്യൂർ ചീമേനി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി. ശശിധരൻ സ്വാഗതവും കാഞ്ഞങ്ങാട് മണ്ണ് സംരക്ഷണ ഓഫീസർ കെ. ബാലകൃഷ്ണ ആചാര്യ നന്ദിയും പറഞ്ഞു.

date