Skip to main content

മരങ്ങള്‍ പരസ്യലേലം ചെയ്യുന്നു

ഗാന്ധിഗ്രാം സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രി കൊരട്ടിയിലെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന 20 മരങ്ങള്‍ പരസ്യലേലം/ടെന്‍ഡര്‍ മുഖാന്തിരം വില്‍പന നടത്തും. ടെന്‍ഡര്‍ ഫോമുകള്‍ നവംബര്‍ 16 ഉച്ചയ്ക്ക് 12 വരെ ഓഫീസില്‍ നിന്നും ലഭിക്കും. 500 രൂപയും 18 ശതമാനം ജി എസ് ടിയുമാണ് ഫോറത്തിന്റെ വില. 16ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി പൂരിപ്പിച്ച ടെന്‍ഡറുകള്‍ നല്‍കണം. 2000 രൂപ നിരതദ്രവ്യം ഗാന്ധിഗ്രാം ആശുപത്രി സൂപ്രണ്ട്, കൊരട്ടിയുടെ പേരില്‍ മാറാവുന്ന ഡി ഡി മുഖാന്തിരം മാത്രം സ്വീകരിക്കും. ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്നും പണമായി സ്വീകരിക്കുന്നതാണ്. 16ന് ഉച്ചയ്ക്ക് 3.30ക്ക് പരസ്യലേലം നടത്തും. ജി.എസ്.ടി രജിസ്‌ട്രേഷന്‍ ടെന്‍ഡര്‍/ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0480 2732035

date