Skip to main content

അനെര്‍ട്ടില്‍ ക്യാമ്പയിന്‍ പാര്‍ട്ട്ണര്‍

അനെര്‍ട്ട് നടപ്പിലാക്കുന്ന ഗാര്‍ഹിക പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ പ്രചരണ പരിപാടിയില്‍ പങ്കാളികളാകാന്‍ എന്‍ജിഒകള്‍, ഉന്നത വിദ്യാഭാസ സ്ഥാപനങ്ങള്‍, റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, ഊര്‍ജ്ജമിത്ര സംരംഭകര്‍ തുടങ്ങിയവര്‍ക്ക് അവസരം. ഗാര്‍ഹിക ഉപഭോക്താക്കളെ ബോധവത്ക്കരണം നടത്തി പദ്ധതിയില്‍ പങ്കാളികളാക്കുകയാണ് ലക്ഷ്യം. താത്പര്യമുളളവര്‍ക്ക് www.anert.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. വിശദവിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ 1800 425 1803.

date