Skip to main content

പരിസ്ഥിതി വിഷയങ്ങളില്‍ പരിശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 വര്‍ഷത്തെ പരിസ്ഥിതി അവബോധനവും പ്രോത്സാഹനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിശീലന പരിപാടികള്‍, ശില്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തെ സ്‌കൂള്‍, കോളേജ്, ഗവേഷണ സ്ഥാപനങ്ങള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷകളും അനുബന്ധരേഖകളും നവംബര്‍ 30നകം  മുമ്പ് ഡയറക്ടര്‍, പരിസ്ഥിതി കാലാവസ്ഥവ്യതിയാന ഡയറക്ടറേറ്റ്, നാലാം നില, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍, തമ്പാനൂര്‍, തിരുവനന്തപുരം 695 001 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2326264, ഇ-മെയില്‍: paristhithikam.doecc@gmail.com.

date