Skip to main content

ഗസ്റ്റ് ലക്ചറർ ഒഴിവ്

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ, ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലേക്ക് ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി യോഗ്യത ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സ് ബി.ടേക് യോഗ്യത ഉള്ളവർക്കായി 16.11.2021 ചൊവാഴ്ച 10 മണിക്ക് എഴുത്ത് പരീക്ഷയും കൂടികാഴ്ചയും നടത്തുന്നു. കൂടികാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്. 4429/2021
 

date