Skip to main content

സെലക്ഷൻ ട്രയൽ നടത്തും

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ. അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 2021-22 അദ്ധ്യയന വർഷത്തിലെ അഞ്ച്, പ്ലസ് വൺ ക്ലാസ്സുകളിലെ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽ നടത്തും.
വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽ നടത്തുന്നതിന്റെ തീയതിയും, സമയവും സ്ഥലവും:
കാസർഗോഡ്/ കണ്ണൂർ: 15.11.2021 രാവിലെ 9.30 ന് മുനിസിപ്പൽ സ്റ്റേഡിയം, കണ്ണൂർ
കോഴിക്കോട്: 16.11.2021 രാവിലെ 9.30ന് ഗവൺമെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, ഈസ്റ്റ് ഹിൽ.
വയനാട്: 17.11.2021 രാവിലെ 9.30ന് സെന്റ് മെരീസ് കോളേജ്, സുൽത്താൻബത്തേരി.
മലപ്പുറം: 18.11.2021 രാവിലെ 9.30ന് വി.എം.സി.എച്ച്.എസ്.എസ് വണ്ടൂർ
പാലക്കാട്/ തൃശ്ശൂർ: 19.11.2021 രാവിലെ 9.30ന് വിക്‌ടോറിയ കോളേജ്, പാലക്കാട്.
എറണാകുളം/ ആലപ്പുഴ: 20.11.2021 രാവിലെ 9.30ന് മഹാരാജാസ് കോളേജ്, എറണാകുളം.
കൊല്ലം/ തിരുവനന്തപുരം: 22.11.2021 രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പി.എം.ജി, തിരുവനന്തപുരം.
പത്തനംതിട്ട: 23.11.2021 രാവിലെ 9.30ന് മുനിസിപ്പൽ സ്റ്റേഡിയം, പത്തനംതിട്ട.
കോട്ടയം/ ഇടുക്കി: 24.11.2021 രാവിലെ 9.30ന് മുനിസിപ്പൽ സ്റ്റേഡിയം, പാല.
വിദ്യാർത്ഥികൾ, സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. നടപ്പ് അദ്ധ്യയന വർഷത്തിൽ 5, 11 ക്ലാസ്സുകളിലേക്കുള്ള പ്രവേശനം നൽകുന്നത് ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 6, 7, 8, 9 ക്ലാസ്സുകളിലേക്കുള്ള ഒഴിവിലേക്കുള്ള പ്രവേശനം ജില്ലാ തലത്തിൽ  ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക:് സീനിയർ സൂപ്രണ്ട്- 9562354866, സ്‌പോർട്‌സ് ഓഫീസർ- 7012831236, പ്രൻസിപ്പൽ- 9605081001, (email: samgmrss@gmail.com).
പി.എൻ.എക്സ്. 4441/2021
 

date