Skip to main content

കെ.ജി.ടി.ഇ: ഓൺലൈനായി ഫീസടയ്ക്കാം

കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കോമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്ക് പരീക്ഷാ കമ്മീഷണർക്കു അപേക്ഷ നൽകിയിട്ടുള്ളതും എന്നാൽ മഴക്കെടുതി മൂലം ഓൺലൈനായി ഫീസ് അടയ്ക്കാൻ സാധിക്കാത്തതുമായ പരീക്ഷാർഥികൾക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ 15ന് വൈകുന്നേരം 5 വരെ പരീക്ഷാ ഫീസ് അടയ്ക്കാം. പരീക്ഷാ ഫീസായി ലോവറിനു 200 രൂപയും ഹയറിന് 250 രൂപയും ആണ് അടയ്‌ക്കേണ്ടത്.
പി.എൻ.എക്സ്. 4447/2021

date