Skip to main content

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ നിന്ന് തുക അനുവദിച്ചു

പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തിലെ ചെമ്മലശ്ശേരി വടക്കന്‍ പാലൂര്‍ ഹെല്‍ത്ത് സെന്റര്‍ റോഡ് പ്രവൃത്തിക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ നിന്ന് തുക അനുവദിച്ചതായി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. പ്രകൃതിക്ഷോഭം മൂലം കേടുപാട് സംഭവിച്ച റോഡിന്റെ നവീകരണം അഞ്ച് ലക്ഷം ചെലവഴിച്ചാണ് നടപ്പാക്കുന്നത്. സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ പാലിച്ചും സര്‍ക്കാര്‍ കാലാകാലങ്ങളായി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, നിയമങ്ങള്‍/ ചട്ടങ്ങള്‍ എന്നിവക്ക് വിധേയമായുമാണ് പദ്ധതി നടപ്പിലാക്കുക. 2021 ഡിസംബര്‍ 31 നകം കരാറില്‍ ഏര്‍പ്പെടുകയും ശേഷം ആറു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കുകയും ചെയ്യും.

date