Skip to main content

ഇ-ശ്രം തൊഴില്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ ഓഫീസില്‍ വെച്ച് മോട്ടോര്‍ തൊഴിലാളി, ഓട്ടോമൊബൈല്‍ തൊഴിലാളികള്‍ക്കായി ഇ-ശ്രം തൊഴില്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ നടത്തുന്നു. 16 മുതല്‍ 59 വയസ്സ് വരെയുള്ള ഇന്‍കം-ടാക്‌സ് അടക്കാന്‍ ബാധ്യതയില്ലാത്ത പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന എല്ലാവര്‍ക്കും രജിസ്റ്റര്‍  ചെയ്യാം.  ആധാര്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതന്റിഫിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ സൗകര്യം തൊഴിലാളികള്‍ പരമാവധി വിനിയോഗിക്കണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date