Skip to main content

ലേലം ചെയ്യുന്നു

മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാര്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് എളമരം- എടവണ്ണപ്പാറ അപ്രോച്ച് റോഡ് പ്രവൃത്തിക്ക് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ലേലം ചെയ്യുന്നു. ഒന്ന് മുതല്‍ മൂന്ന് നമ്പര്‍ വരെയുള്ള ഒരു മഴ മരവും രണ്ട് മാവ് മരങ്ങളും, നാല് , അഞ്ച്, ഒമ്പത് നമ്പര്‍ മരങ്ങളായ മൂന്ന് മാവ് മരങ്ങള്‍, ആറ്, ഏഴ് നമ്പര്‍ മരങ്ങളായ ഇലഞ്ഞിയും പൂവ്വം, എട്ട്, 10 നമ്പര്‍ മരങ്ങളായ രണ്ട് മാവ് മരങ്ങള്‍ എന്നി മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനായി പെരിന്തല്‍മണ്ണ പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം കാര്യാലയത്തില്‍ വെച്ച് നവംബര്‍ 24 ന് നാല് മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കുകയും നവംബര്‍ 25 ന് ലേലം നടത്തുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 04933 220770

date