Skip to main content

ഭക്ഷ്യ സുരക്ഷാ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മുണ്ടുപറമ്പ് കെ.എച്ച്.ആര്‍.എ ഹാളില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ ജി. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുകയും, വില്‍ക്കുകയും, വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നേടിയിരിക്കണമെന്നും ഭക്ഷ്യ സുരക്ഷാ ലൈസന്‍സുളള സ്ഥാപനങ്ങളില്‍ നിന്നും ബില്ലോടുകൂടി മാത്രമേ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുവാന്‍ പാടുളളൂവെന്നും അദേഹം പറഞ്ഞു. കൃത്രിമനിറങ്ങള്‍ വര്‍ജിക്കേണ്ടതിന്റെ ആവശ്യകതയും നാടന്‍ ഭക്ഷണരീതിയിലേക്കുളള തിരിച്ചുപോക്കുമാണ് ഇന്നത്തെ കാലത്ത് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. തുടര്‍ന്ന് കൊണ്ടോട്ടി ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസര്‍ ഡോ. മുസ്തഫ കെ.സി വ്യാപാരികള്‍ക്കായി സെമിനാര്‍ അവതരിപ്പിച്ചു. കെ.എച്ച്.ആര്‍.എ സംസ്ഥാന പ്രസിഡന്റ് സമദ്, പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ബിബി മാത്യു, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ദീപ്തി.യു.എം, അര്‍ജുന്‍.ജി.എസ്, അരുണ്‍കുമാര്‍.വി.എസ്, പ്രിയ വില്‍ഫ്രഡ്, രമിത. കെ.ജി എന്നിവര്‍ പങ്കെടുത്തു.

 

date