Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരം വിജയികളെ പ്രഖ്യാപിച്ചു

 

 

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം 2020 വിജയികളെ പ്രഖ്യാപിച്ചു. ശിശുദിനത്തോടനുബന്ധിച്ച്

സംസ്ഥാന തലത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജയികളെ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ നിന്നായി ജില്ലയിൽ നിന്നുള്ള മൂന്നു കുട്ടികളാണ് പുരസ്‌ക്കാരത്തിന് അർഹരായത്. ഭിന്നശേഷി വിഭാഗത്തിൽ നിന്നും ഒൻപത്‌വയസുകാരി അൽവീന, ആറ് മുതൽ12 വയസുവരെയുള്ള വിഭാഗത്തിൽ 11 വയസുകാരി ശ്രേയ ബജിത്ത്, 12 മുതൽ 18 വയസുവരെയുള്ള വിഭാഗത്തിൽ നിന്നും 13 വയസുകാരൻ മുഹമ്മദ് ഫാദിലുമാണ് പുരസ്‌കാരത്തിന് അർഹരായത്. 

 

ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള അൽവീന കാഴ്ച പരിമിതികൾക്കുള്ളിൽ നിന്ന് കീ ബോർഡ് വായിക്കുകയും ആറ് ഭാഷയിലുള്ള നിറങ്ങൾ, നമ്പറുകൾ പറഞ്ഞും പാട്ടുപാടിയും കഴിവ് തെളിയിച്ചപ്പോൾ പതിനൊന്ന് വയസുകാരി ശ്രേയ ബജിത്ത് കളരിപ്പയറ്റിലും പാട്ടിലും മികവ് തെളിയിച്ചു. കേരളത്തിൽ നിന്നും ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി കൂടെയാണ് ശ്രേയ. ഇലക്ട്രോണിക്സ് റോബോട്ടിക്‌സ് വിഭാഗത്തിലെ മികച്ച പ്രകടനമാണ് മുഹമ്മദ് ഫാദിലിനെ അവാർഡിന് അർഹനാക്കിയത്.

 

 കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തോടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ നിന്നും അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നൽകുന്നത്. 

 പുരസ്‌കാരത്തിനായി ആറ് മുതൽ 11 വയസ്സുവരെയും 12 മുതൽ 18 വയസുവരെയുള്ള രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികളെ പരിഗണിക്കുന്നത്. ഓരോ കുട്ടിക്കും പുരസ്‌കാരാവും 25000 രൂപ വീതമാണ് നൽകുന്നത്. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും ആറ് മുതൽ 11 വയസ്സുവരെയും 12 മുതൽ 18 വയസുവരെയുള്ള രണ്ട് വിഭാഗങ്ങളായി തരംതിരിച്ച് തിരഞ്ഞെടുക്കുന്ന ഒരു കുട്ടിക്ക് പുരസ്‌കാരാവും 25000 രൂപ വീതമാണ് നൽകും. 2020 ജനുവരി ഒന്ന് മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം ലഭിച്ച കുട്ടികളെയാണ് അവാർഡിനായി പരിഗണിച്ചത്.  

ആകെ ലഭിച്ച 24 അപേക്ഷകളിൽ നിന്ന്

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ച

എട്ട് പേരെയാണ് അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. 

 

ഉജ്ജ്വല ബാല്യം പുരസ്‌ക്കാരത്തിനായുള്ള സെലക്ഷനിൽ ജില്ലാ വികസന കമ്മീഷണർ എസ്. പ്രേം കൃഷ്ണൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ.പി.ഷാജേഷ് ഭാസ്‌ക്കർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.കൃഷ്ണമൂർത്തി, വനിതാ ശിശുവികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് വി. വാസുദേവൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഗീതാഞ്ജലി, നർത്തകി വി.പി.മൻസിയ തുടങ്ങിയവരാണ് പങ്കെടുത്തിരുന്നത്.

ReplyForward

date