Skip to main content

മഴക്കെടുതി ജില്ലയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു ***427 പേർ ക്യാമ്പുകളിൽ

തിരുവനന്തപുരം ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 146 കുടുംബങ്ങളിലെ 427 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത് നെയ്യാറ്റിൻകര താലൂക്കിലാണ്. 8 ക്യാമ്പുകളിലായി 75 കുടുംബങ്ങളിലെ 216 പേർ ഇവിടെ ക്യാമ്പുകളിൽ കഴിയുന്നു. തിരുവനന്തപുരം താലൂക്കിൽ അഞ്ച് ക്യാമ്പുകളാണ് തുറന്നത്. 21 കുടുംബങ്ങളിൽ നിന്നായി 66 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നെടുമങ്ങാട്, കാട്ടാക്കട, ചിറയിൻകീഴ് താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതം പ്രവർത്തനം തുടങ്ങി. നെടുമങ്ങാട് താലൂക്കിൽ 17 കുടുംബങ്ങളിലെ 51 പേർ രണ്ട് ക്യാമ്പുകളിലായി കഴിയുന്നു. കാട്ടാക്കട താലൂക്കിൽ 27 കുടുംബങ്ങളിൽ നിന്നായി 71 പേരും ചിറയിൻകീഴ് താലൂക്കിൽ 6 കുടുംബങ്ങളിലെ 23 പേരും ക്യാമ്പുകളിൽ കഴിയുന്നു.

 

നെയ്യാറ്റിൻകര താലൂക്ക്

 

ഗവൺമെന്റ് ഹൈസ്‌കൂൾ,ആനാവൂർ- 19 പുരുഷന്മാരും 13 സ്ത്രീകളും 7 കുട്ടികളും ഉൾപ്പെടെ 39 പേർ

മാമ്പഴക്കര മാർക്കറ്റ് ഓഡിറ്റോറിയം, നെയ്യാറ്റിൻകര-3 പുരുഷന്മാരും  4 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടെ 9 പേർ

സായ്കൃഷ്ണ സ്‌കൂൾ,ചെങ്കൽ -14 പുരുഷന്മാരും 37 സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടെ 83 പേർ

ഇ.എം.എസ് മെമ്മോറിയൽ ലൈബ്രറി, കണ്ണംകുഴി- 3 പുരുഷന്മാർ 2 സ്തീകൾ ഉൾപ്പെടെ 5 പേർ

എൽഎം.എസ് എൽ.പി സ്‌കൂൾ,കെല്ലവംവിള - 2 പുരുഷന്മാരും 2 സ്ത്രീകളും 1 കുട്ടിയും ഉൾപ്പെടെ 5 പേർ

സെന്റ് ജോസഫ് എൽ.പി സ്‌കൂൾ,അമ്പലത്തുംമൂല കോട്ടുകാൽ- 1 പുരുഷൻ 1 സ്ത്രീ ഉൾപ്പെടെ 2 പേർ

എൻഎസ്.എസ് കരയോഗമന്ദിരം, കളത്തറക്കൽ കൊല്ലയിൽ -10 പുരുഷന്മാർ 11 സ്ത്രീകൾ 4 കുട്ടികൾ ഉൾപ്പെടെ 25 പേർ

ഗവൺമെന്റ് എൽ.പി.എസ്, പാറശാല- 26 പുരുഷന്മാർ 22 സ്ത്രീകൾ ഉൾപ്പെടെ 48

 

തിരുവനന്തപുരം താലൂക്ക്

 

മുടിപ്പുരനട എൽപിഎസ്, കല്ലിയൂർ- 20 പുരുഷന്മാർ 21 സ്ത്രീകൾ 7 കുട്ടികൾ ഉൾപ്പെടെ 48

എൻഎസ്.എസ് കരയോഗം, കേദാരം, മുറിഞ്ഞപാലം- 2 പുരുഷന്മാർ 3 സ്തീകൾ 1 കുട്ടി ഉൾപ്പെടെ 6 പേർ

ഐരാണിമുട്ടം അങ്കണവാടി, മണക്കാട്- 3 പുരുഷന്മാർ 3 സ്ത്രീകൾ 2 കുട്ടികൾ ഉൾപ്പെടെ 8 പേർ

കമ്മ്യൂണിറ്റിഹാൾ, കണ്ണമ്മൂല- 1 സ്തീ മാത്രം

എൽ.പി.എസ് പൂഴിക്കുന്ന്- 3 പുരുഷന്മാർ മാത്രം

 

നെടുമങ്ങാട് താലൂക്ക്

 

മീനാങ്കൽ ട്രൈബൽ സ്‌കൂൾ, വിതുര- 2 പുരുഷന്മാർ 4 സ്ത്രീകൾ 7 കുട്ടികൾ ഉൾപ്പെടെ 13 പേർ

ഗവൺമെന്റ് സ്‌കൂൾ മേലാറ്റുമൂഴി, വാമനപുരം- 11 പുരുഷന്മാർ 20 സ്ത്രീകൾ 7 കുട്ടികൾ ഉൾപ്പെടെ 38 പേർ

 

കാട്ടാക്കട താലൂക്ക് 

 

അമ്പൂരി സഹകരണ ഓഡിറ്റോറിയം- 12 പുരുഷന്മാർ 13 സ്ത്രീകൾ 16 കുട്ടികൾ ഉൾപ്പെടെ 41

ജെബിഎം പാരിഷ് ഹാൾ (ലിറ്റിൽഫ്ളവർ ചർച്ച് ഹാൾ), വാഴിച്ചൽ - 8 പുരുഷന്മാർ 13 സ്ത്രീകൾ 9 കുട്ടികൾ ഉൾപ്പെടെ 30 പേർ

 

ചിറയിൻകീഴ് താലൂക്ക്

 

ഗവൺമെന്റ് എൽപിഎസ് പടനിലം,  കിഴുവില്ലം -4 പുരുഷന്മാർ 5 സ്ത്രീകൾ 5 കുട്ടികൾ ഉൾപ്പെടെ 14 പേർ

കുന്നുവാരം ഗവൺമെന്റ് യുപിഎസ്, അവനവഞ്ചേരി -1 പുരുഷൻ 5 സ്ത്രീകൾ 3 കുട്ടികൾ ഉൾപ്പെടെ 9 പേർ

 

അടുത്ത രണ്ട് ദിവസം അതിതീവ്ര മഴ തുടരാൻ സാധ്യത

 

ആന്തമാൻ കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴയോ  അതിതീവ്രമഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം ബുധനാഴ്ചയോടെ (നവംബർ 17) തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് വ്യാഴാഴ്ചയോടെ (നവംബർ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കും. അതിനിടെ അറബിക്കടലിലും ന്യൂനമർദ്ദ രൂപപ്പെടാൻ സാധ്യതയുണ്ട്. തെക്കൻ കർണാടത്തിനും വടക്കൻ തമിഴ്‌നാടിനും മുകളിലും തെക്ക് കിഴക്കൻ അറബിക്കടലിലും ചക്രവാതചുഴി നിലനിൽക്കുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്കൻ കേരളത്തിൽ കൂടിയും കർണാടക, തമിഴ്‌നാട് വഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെയും ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ബുധനാഴ്ചയോടെ (നവംബർ 17) മധ്യകിഴക്കൻ അറബിക്കടലിൽ ഗോവ, മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. 

date