Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി, കേന്ദ്ര- സംസ്ഥാന സര്‍ക്കാരോ, ചുമതലപ്പെടുത്തിയ ഏജന്‍സികളോ നടത്തുന്ന റഗുലര്‍ കോഴ്സുകളിലേക്ക് യോഗ്യത നേടി പഠനം നടത്തുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം.

ബിരുദം 20000 രൂപ, പോളിടെക്നിക്ക് 20000 രൂപ, എന്‍ജിനീയറിംഗ് 25000 രൂപ, മെഡിക്കല്‍ കോഴ്സ് 30000 രൂപ, ബിരുദാനന്തര ബിരുദം 30000 രൂപ, ഗവേഷണ വിദ്യാര്‍ഥികള്‍ 30000 രൂപ, സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത സര്‍വകലാശാലകളുടെ റഗുലര്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് 50000 രൂപ എന്ന ക്രമത്തിലാണ് സ്‌കോളര്‍ഷിപ്പ്.

അപേക്ഷകര്‍ നിലവില്‍ പഠനം തുടരുന്നവരാകണം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും, പട്ടികജാതി പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 25 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. പൂര്‍ണമല്ലാത്തതും, ന്യൂനതകള്‍ ഉള്ളതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍: 0491 2505005.

date