Skip to main content

പാവയില്‍ ചീര്‍പ്പ് ഭാഗത്തേക്ക് ബസ് അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം 

 

 

 

തലക്കളത്തൂര്‍ പാവയില്‍ ചീര്‍പ്പ് ഭാഗത്തേക്ക് ബസ് അനുവദിക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.  നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കോഴിക്കോടിന്റെ പൈതൃകം വിളിച്ചോതുന്നതുമായ ഫറോക്ക് പാലം അറ്റകുറ്റപണി നടത്തി നിലനിര്‍ത്തണം. മീഞ്ചന്ത ബൈപ്പാസിന്റെ അറ്റകുറ്റപണി അടിയന്തിരമായി പൂര്‍ത്തിയാക്കണം. ഗോതീശ്വരം മാറാട് ബീച്ച് കടല്‍ ഭിത്തി അടിയന്തിരമായി നിര്‍മ്മിക്കണം.  മാനാഞ്ചിറക്ക് ചുറ്റുമുളള മൂന്ന് വലിയ ഹബ്ബുകള്‍ പണി പൂര്‍ത്തീകരിക്കണം. കോതി പാലത്തിന്റെ അടിയിലുള്ള ചെളി നീക്കം ചെയ്ത് വൃത്തിയാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.  പുഴയിലെ പൂഴി വാരി തടസ്സങ്ങള്‍ നീക്കം ചെയ്യുകയും
ബീച്ചിലെ  മുഹമ്മദ് റാഫി റോഡ് പണി പൂര്‍ത്തീകരിക്കുകയും ചെയ്യണം.  എല്ലാവര്‍ക്കും പൈപ്പ് കണക്ഷന്‍ ലഭ്യമാക്കണം. തലക്കളത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റ സ്ഥല പരിധി കൂട്ടുന്നതിനും കോവിഡ് പോരാളികള്‍ക്ക് അഭിനന്ദനം അറിയിക്കുന്നതിനും യോഗം ആവശ്യപ്പെട്ടു.

തഹസില്‍ദാര്‍  ഗോകുല്‍ദാസ്,  കെ.പി.കൃഷണന്‍കുട്ടി, അമര്‍നാഥ് , മുഹമ്മദ്, ഇയ്യക്കുന്നത്ത് നാരായണന്‍, ബീരാന്‍കുട്ടി എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥ പ്രതിനിധികളും സംബന്ധിച്ചു.

 

date