Skip to main content

ട്യൂട്ടര്‍ നിയമനം  

 

ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള വടക്കഞ്ചേരി, ആലത്തൂര്‍ ഗവ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു.  ഹൈസ്‌കൂള്‍ തലത്തില്‍ കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, നാച്വുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും, യു.പി വിഭാഗത്തില്‍ ഒരു ക്ലാസിന് ഒരു അധ്യാപകന്‍ എന്ന നിലയിലാണ് ഒഴിവുകള്‍.

ഹൈസ്‌കൂള്‍ തലത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി, ബി.എഡ് ഉള്ളവര്‍ക്കും യു.പി വിഭാഗത്തില്‍ ടി.ടി.സി ഉള്ളവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസ ഹോണറേറിയം ലഭിക്കും.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ നവംബര്‍ 19 ന് വൈകിട്ട് അഞ്ചിനകം ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നാലാം നിലയിലുള്ള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 8547630131, 9961011780.

date