Skip to main content

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് രണ്ടാം ഘട്ടം 16 വരെ

 

 

 

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് രണ്ടാം ഘട്ടം നവംബര്‍ 16ന് അവസാനിക്കും.  ഇതുവരെയും കുത്തിവെയ്പ്പ് എടുക്കാത്ത എല്ലാ ഉരുക്കളെയും നവംബര്‍ 16 നുളളില്‍ത്തന്നെ കുത്തിവെയ്പ്പ് എടുപ്പിക്കാന്‍ ക്ഷീരകര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.  കുത്തിവെപ്പ് പൂര്‍ണ്ണമായും സൗജന്യമാണ്.  ജില്ലയില്‍ 77.14 ശതമാനം കന്നുകാലികളെ കുത്തിവെയ്പ്പിന് വിധേയമാക്കിക്കഴിഞ്ഞു.

date