Skip to main content

സൈക്യാട്രിക് സോഷ്യല്‍വര്‍ക്കര്‍ ഇന്റര്‍വ്യൂ 25 ന്

 

 

 

കോഴിക്കോട് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ മായനാടുള്ള സ്ത്രീകളുടെ ഗവ.ആശാഭവന്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലെ സൈക്കോ സോഷ്യല്‍ കെയര്‍ ഹോം പ്രോജക്ടില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്കറുടെ ഒഴിവിലേക്ക് നവംബര്‍ 25 ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും.  കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം. ഹോണറേറിയം പ്രതിമാസം 10000രൂപ. വിദ്യാഭ്യാസ യോഗ്യത എംഎസ്ഡബ്ല്യൂ, സൈക്യാട്രിയില്‍ സ്പെഷ്യലൈസേഷന്‍, 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 39 വസ്സ്.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം രാവിലെ 10.30 ന് ഗവ.ആശാഭവനില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date