Skip to main content

പത്ര പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് മാധ്യമ ക്യാമ്പ് 

 

 

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 18നും 40 നുമിടയില്‍ പ്രായമുള്ള യുവ പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി 2021 ഡിസംബറില്‍ ഏറണാകുളത്ത് വടക്കന്‍ മേഖലാ യുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഏറണാകുളം ജില്ലകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നിന്നും 5 പേര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, സിവില്‍ സ്റ്റേഷന്‍, ബി - ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി നവംബര്‍ 15. ഫോണ്‍ - 0495-2373371.

date