Skip to main content

ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍

 

ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തസ്തികകളും യോഗ്യതകളും:

1. ഓഡിയോളജിസ്റ്റ് -

ഓഡിയോളജിയിലും സ്പീച് ലാംഗ്വേജ് പാത്തോളജിയിലും ബിരുദം (BASLP)
ആര്‍.സി.ഐയില്‍ സ്ഥിര രജിസ്‌ട്രേഷന്‍
3 വര്‍ഷത്തെ പ്രവൃത്തി പരിചയം
ശമ്പളം ; 25,000/

2. വി.ബി.ഡി കണ്‍സല്‍ട്ടന്റ് -

സുവോളജിയില്‍ ബി.എസ്.സി ബിരുദം
ഡി.സി.എയോട് കൂടിയുള്ള മലയാളത്തില്‍ ടൈപ്പ് ചെയ്യുവാനുള്ള കഴിവ്
ശമ്പളം : 19,000/

3. ജൂനിയര്‍ പബ്ലിക്ഹെല്‍ത്ത് നേഴ്സ്  (ജെ.പി.എച്എന്‍)

എസ്.എസ്.എല്‍.സി, സര്‍ക്കാര്‍ /  സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും JPHN കോഴ്സ് കഴിഞ്ഞവര്‍  ആയിരിക്കണം (18 മാസത്തില്‍ കുറയാത്ത ഓക്സിലറി നേഴ്സ് മിഡ്വൈഫറി ട്രെയിനിങ് കോഴ്സ് ), KNC (Kerala Nursing Council) രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
ശമ്പളം : 14,000/

4. ഓഡിയോമെട്രിക് അസിസ്റ്റന്റ് -

B.A.S.L.P ല്‍  ബിരുദം/ D.H.L.S, RCI രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
ശമ്പളം : 20,000/
ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

5. ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ജെ.എച്.ഐ)

ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്സ്
ബന്ധപ്പെട്ട മേഖലയില്‍ 1 വര്‍ഷ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം
പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
ശമ്പളം : 14,000/

6. ഡെന്റല്‍ സര്‍ജന്‍ (ബി. ഡി എസ്) -

ബി.ഡി.എസ് ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിരുദം. കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം
ശമ്പളം : 34,000/

7 പബ്ലിക് റിലേഷന്‍സ് ഓഫീസര്‍(PRO)/ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കം ലയസണ്‍ ഓഫീസര്‍

ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാന്തര ബിരുദം /ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ ബിരുദാന്തര ബിരുദം / സോഷ്യല്‍വര്‍ക്ക ്ബിരുദാന്തര ബിരുദം/ എം.എസ്.സി ഹോസ്പിറ്റല്‍ മാനേജ്മന്റ് (റെഗുലര്‍),
ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം
ശമ്പളം: 20,000/

8. സ്റ്റാഫ് നേഴ്സ് (പാലിയേറ്റീവ്കെയര്‍ )-

ജി.എന്‍.എം / ബി.എസ്.സി നഴ്സിംഗ് . BCCPN കോഴ്സ് KNC രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധം
ശമ്പളം  : 17,000/

എല്ലാ തസ്തികകളിലും പ്രായം 2021 നവംബര്‍ ഒന്നിന് 40 വയസ് കവിയരുത്. യോഗ്യരായവര്‍ www.arogyakeralam.gov.in/opportunities ല്‍ ഓണ്‍ലൈനായി നവംബര്‍ 18 ന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. ഇന്റര്‍വ്യൂ / എഴുത്തു പരീക്ഷ എന്നിവയുടെ തിയതി വെബ്‌സൈറ്റില്‍ പ്രസിദ്ധികരിക്കും.

 

date