Skip to main content

എസ് സി, എസ് ടി വിഭാഗക്കാർക്ക് മത്സ്യകൃഷിക്ക് അപേക്ഷിക്കാം 

പ്രധാൻമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയുടെ കീഴിൽ ജില്ലയിലെ എസ് സി, എസ് ടി  വിഭാഗക്കാരിൽ നിന്നും റീ സർക്കുലേറ്ററി  അക്വാകൾച്ചർ സിസ്റ്റം (ആർ എ എസ് ), ബയോഫ്ലോക് മത്സ്യകൃഷി എന്നിവയ്ക്കായി  അപേക്ഷ ക്ഷണിച്ചു.  രണ്ട് കൃഷി രീതികളിലും ഗിഫ്റ്റ്, ചിത്രലാട തുടങ്ങിയ മത്സ്യങ്ങളെയാണ് നിക്ഷേപിക്കുക. മൊത്തം ചെലവ് 7.5 ലക്ഷം രൂപയാണ്. 60 ശതമാനം സബ്സിഡി ലഭിക്കും. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധരേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ആമ്പക്കാടൻ ജംഗ്ഷൻ, പള്ളിക്കുളം, തൃശൂർ എന്ന വിലാസത്തിൽ നവംബർ 27നകം തപാൽ മുഖേനയോ ddftsr@gmail.com എന്ന 
ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കണമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ : 0487- 2421090

date