Skip to main content

ചെറുവാൾ 60-ാം നമ്പർ അങ്കണവാടി പുതിയ കെട്ടിടം തുറന്നു 

നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ചെറുവാൾ 60-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎൽഎ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്കിന് കീഴിലെ നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ അങ്കണവാടിക്ക് മുൻ എംഎൽഎ പ്രൊഫ.സി രവീന്ദ്രനാഥിന്റെ പ്രത്യേക വികസന പദ്ധതിയിലുൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടനിർമ്മാണം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ  സരിത രാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽ ജോ പുളിക്കൻ , ഐ സി ഡി എസ് ചെയർപേഴ്സൺ ജീനു ലാസർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആന്റണി വട്ടോലി, എക്സിക്യൂട്ടീവ് എൻജിനീയർ സുബിൻ,  അങ്കണവാടി നിർമ്മാണം നടത്തിയ വിഷ്ണു ലാൽ എന്നിവരെയും എംഎൽഎ ആദരിച്ചു.

date