Skip to main content

സൗരോർജ വൈദ്യുതീകരണവുമായി ഇരിങ്ങപ്പുറം അങ്കണവാടി 

സോളാർ വൈദ്യുതീകരണ പദ്ധതി യാഥാർത്ഥ്യമാക്കി ഗുരുവായൂരിലെ ഇരിങ്ങപ്പുറം 107 നമ്പർ അങ്കണവാടി. നിയമക്കുരുക്കിൽ പെട്ട് ഒരു പതിറ്റാണ്ടുകാലമായി മുടങ്ങി കിടന്ന വൈദ്യുതീകരണ പദ്ധതിയാണ് സൗരോർജ്ജം ഉപയോഗിച്ച് ഇരിങ്ങപ്പുറം അഞ്ചാം വാർഡിൽ യാഥാർത്ഥ്യമാക്കിയത്. മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സാമൂഹ്യ നീതി വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലായത്. ഇതോടൊപ്പം ടെലിവിഷനും ഫാനും ബൾബുകളും സ്ഥാപിച്ചു. ഇരിങ്ങപ്പുറം അങ്കണവാടിയിൽ  നടന്ന ചടങ്ങ് ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ എം പി അനീഷ്‌മ, വാർഡ് കൗൺസിലർ പി വൈഷ്ണവ് പ്രദീപ്‌, മറ്റ് കൗൺസിലർമാരായ ദിനിൽ, ദീപ ബാബു, സവിത സുനിൽ, ഐസിഡിഎസ് സൂപ്പർവൈസർ ആരതി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date