Skip to main content

കട്ടിൽ വിതരണം നടത്തി 

ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം വയോജനങ്ങൾക്കും നിർധന രോഗികൾക്കും കട്ടിൽ വിതരണം ചെയ്തു. വയോജനങ്ങൾക്ക് കട്ടിൽ വിതരണം എന്ന പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിലെ 320 ഗുണഭോക്താക്കൾക്കാണ് കട്ടിലുകൾ നൽകിയത്. എൻ കെ അക്ബർ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി എസ് അബ്ദുൽറഷീദ്, എ വി മുഹമ്മദ്‌ അൻവർ, പ്രസന്ന രണദിവെ, നഗരസഭ കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ രാജതി കൃഷ്ണൻ, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date